Pages

September 3, 2022

പുസ്തക പരിചയം : നോവൽ മാഫിയ -നകുൽ വി .ജി

 

നകുൽ വി .ജി .എഴുതി H  and C ബുക്ക്സ് പ്രസിദ്ധീകരിച്ച നാല് നോവെല്ലകളുടെ സമാഹാരമാണ് നോവൽ മാഫിയ . നകുലിന്റെ മുൻ പുസ്തകങ്ങളും വായിച്ചിട്ടുള്ളതാണെന്ന നിലയിലാണ് നോവൽ മാഫിയ യും വായിക്കാനായി തിരഞ്ഞെടുത്തത് . ആ തിരഞ്ഞെടുപ്പ് തെറ്റിയില്ല എന്നാണ് വായനയ്ക്ക് ശേഷം ബോധ്യമായത് .

നോവൽ മാഫിയ ,  മിഡിൽ സ്കൂട്ട് ,  മർഡർ ഫെസ്റ്റിവൽ എന്നിങ്ങനെ നാല് നോവെല്ലകളാണ് ഈ പുസ്തകത്തിലുള്ളത് . സുധീഷ് കൊറ്റമ്പരത്തിന്റെ മനോഹരങ്ങളായ വരകളും അകമ്പടിയായുണ്ട് .എളുപ്പത്തിൽ വായിച്ചു പോകാവുന്ന , ദുരൂഹതയും , സസ്പെൻസ് ഉം ഒളിപ്പിക്കുന്ന കഥകളാണ് ഈ ചെറു പുസ്തകത്തിലുള്ളത് .

കൂട്ടത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ടൈറ്റില് കഥയായ നോവൽ മാഫിയ തന്നെയാണ് . കഥയുടെ സസ്പെൻസ് അവസാനം വരെ ഒളിപ്പിച്ചു വെക്കുന്നു എന്നത് തന്നെ കാരണം .ഫേസ്ബുക്ക് പോസ്റ്റുകളുടെ രൂപത്തിൽ മുന്നേറുന്ന ഈ കഥ രസകരവും ,ദുരൂഹവുമാണ് . പുസ്തകത്തിലെ നാലാമത്തെ കഥയായ മുർഡർ ഫെസ്റ്റിവൽ വാടകക്കൊലയാളിയെ കേന്ദ്രീകരിച്ചുള്ള ഫ്രഷ് ആയുള്ളോരു കഥയാണ് .

മിഡിൽ സ്കൂട്ട് എന്ന കഥ സത്യത്തിൽ എനിക്ക് പൂർണ്ണമായും മനസ്സിലായില്ല ,. കഥയുടെ ക്ലൈമാക്സും ആശയക്കുഴപ്പമുണ്ടാക്കി .

നകുലിന്റെ കഥകളുടെ ഏറ്റവും വലിയ പ്രത്ത്യേകത കഥയുടെ ഒഴുക്കാണ് . പോരായ്മയായി തോന്നിയത് , ചില ആശയങ്ങൾ പൂർണ്ണമായും സംവദിക്കുവാൻ കഴിയുന്നില്ല എന്ന്നുള്ളതാണ് . ഒരുപക്ഷേ ഒരു നോവെല്ലയിൽ തന്നെ ഒരുപാട് കാര്യങ്ങൾ പറയുവാൻ ശ്രമിക്കുന്നത് കൊണ്ടാവും . ഒരുപാട് subtext കൽ ഉള്ള എഴുത്താണ് അദ്ദേഹത്തിന്റെ .

ചുരുക്കത്തിൽ രസത്തിൽ വായിക്കാവുന്ന ചെറു നോവെല്ലകളുടെ സമാഹാരമാണ് നോവൽ മാഫിയ .

-നിഖിലേഷ് 

0 comments: