ജി .ആർ .ഇന്ദുഗോപന്റെ ഏറ്റവും പുതിയ പുസ്തകമാണ് ചെന്നായ .ടൈറ്റിൽ സ്റ്റോറി ക്കൊപ്പം ക്ലോക്ക് റൂം .പതിനെട്ടര കമ്പനി , കുള്ളനും കിഴവനും ,മറുത എന്നീ കഥകളാണ് ഡി .സി ബുക്ക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിനുള്ളത് .
ചെന്നായ എന്ന ആദ്യ കഥ സഞ്ജയ് ,അനു ,ജോ എന്നീ പേരുടെ കഥയാണ് ,അഥവാ അവരുടെ ലോക്ക് ഡൌൺ ദിവസമാണ് പറയുന്നത് .ആശയപരമായും ,ഘടനാപരമായും വലിയ പുതുമകൾ എന്നൊന്നും പറയുവാനില്ലെങ്കിലും ,അടുത്ത് എന്താണ് സംഭവിക്കുക എന്നൊരു ആകാംഷ വായനക്കാരനിൽ നിലനിർത്തുവാൻ സഹായിക്കുന്ന ഘടനയാണ് ഈ കഥയുടെ . ലാൽ ജൂനിയർ സംവിധാനം ചെയ്ത 'Hi ,I AM tony ' എന്ന സിനിമയോട് കഥാപരമായി എന്നൊന്നും പറയാനാവില്ലെങ്കിലും സമാനമായ മൂഡ് /atmosphere വായനക്കാരനിൽ ജനിപ്പിക്കുന്നതിൽ കഥാകൃത്തു വിജയിച്ചിട്ടുണ്ട് .സൂക്ഷ്മമായി പരിശോധിച്ചാൽ ഒരുപാട് subtext കൾ ഈ കഥയിൽ വായിച്ചെടുക്കുവാനാവും .
ഈ സമാഹാരത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയും സിനിമാറ്റിക് possibility ഏറ്റവും എന്നിൽ തോന്നിച്ചതും മറുത എന്ന കഥയാണ് . ഒരുപാട് ശക്തമായ പോയ്ന്റ്സ് മുന്നോട്ടു വെക്കുമ്പോൾ തന്നെ കഥാന്ത്യത്തിൽ ഒരു ചെറിയ ട്വിസ്റ്റും കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട് ഇതിൽ .
കൂട്ടത്തിൽ മറ്റൊരു ഹാർഡ് ഹിറ്റിങ് ആക്കുവ്വാൻ ശ്രമിച്ച കഥ തന്നെയാണ് 'ക്ലോക്ക് റൂം '. ഒരു ക്ലോക്ക്‌റൂം നടത്തിപ്പുകാരനുമായുള്ള പത്തു വര്ഷങ്ങള്ക്കു മുൻപുള്ള ഒരു സംഭവം recollect ചെയ്യുന്ന നായകൻ നേടുന്ന തിരിച്ചറിവുകളാണ് ഈ കഥയുടെ ആകെത്തുക . രസകരമായ രീതിയിൽ തന്നെയാണ് ഈ കഥ വികസിക്കുന്നത് .
ദൈർഖ്യമേറിയ കഥ കുള്ളനും കിഴവനും എന്ന കഥ . തുടക്കത്തിൽ കർഷക വ്യഥകളുടെ ഒരു ഡാർക്ക് ഹ്യൂമർ പരിചരണം എന്ന് തോന്നിച്ച കഥ ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഒരു ട്വിസ്റ്റ് ഒക്കെയായി രസകരം ആവുന്നുണ്ട് (വഴിത്തിരിവ് അല്പം ക്ളീഷേ ആണെങ്കിൽ പോലും ).
പതിനെട്ടര കമ്പനി is typical indugopan stuff ,nothing more ,nothing less .
On the whole , Chennaya is a fun read .
-nikhimenon
0 comments:
Post a Comment