Pages

April 15, 2021

സുനീഷ് വാരനാടിന്റെ വാരനാടൻ കഥകൾ

 


പരിചിതമായ എന്നാൽ ഇനിയും പൂർണ്ണമായും explore ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു ഭൂമികയും ,അവിടെയുള്ള നിഷ്കളങ്കരായ നാട്ടുകാരും ,അവരുടെ കലർപ്പില്ലാത്ത നർമ്മത്തിൽ പൊതിഞ്ഞ പൊടിപ്പും തൊങ്ങലും വെച്ച കഥകളും വിശ്വസനീയമായ രീതിയിൽ വിജയകരമായി അവതരിപ്പിക്കുക , എല്ലാ കാലത്തും വളരെയധികം പ്രേക്ഷക /അനുവാചക പിന്തുണ ലഭിച്ചിട്ടുള്ള ഒരു രസക്കൂട്ടാണ്‌ ഇത് . നമ്മെ വര്ഷങ്ങളായി രസിപ്പി ച്ചുകൊണ്ടിരിക്കുന്ന സത്യൻ അന്തിക്കാട് സിനിമകളും , വിശാല മനസ്ക്കന്റെ കൊടകര പുരാണവുമെല്ലാം ഈ രസച്ചരടിൽ കോർത്തിണക്കിയ അസാധാരണ വർക്കുകളാണ് .ആ ശ്രേണിയിലേക്ക് അഥവാ ആ സ്പേസിലേക്കു നിൽക്കുവാൻ ശ്രമിക്കുന്ന പുസ്തകമാണ് ലോഗോസ് ബുക്ക്സ് പുറത്തിറക്കിയ സുനീഷ് വാരനാട്‌ എഴുതിയ വാരാനാടൻ കഥകൾ .

ചേർത്തലക്കടുത്തുള്ള ഗ്രാമമായ വാരനാട്‌ എന്ന ഗ്രാമവും അവിടെയുള്ള മനുഷ്യരുടെയും കഥകൾ ഒരല്പം exaggeration നോടെ നർമ്മത്തിൽ പൊതിഞ്ഞു അവതരിപ്പിക്കുവാനാണ് സുനീഷ് ശ്രമിച്ചിരിക്കുന്നത് .ഒരു പരിധി വരെ അതിൽ അദ്ദേഹം വിജയിച്ചിട്ടുമുണ്ട് .ഗംഗന്റെ വിശുദ്ധ ചെരിപ്പും ,നാട്ടിലെ ചാടിക്കൽ വിവാഹത്തിന്റെ\പ്രധാന നടത്തിപ്പുകാരനായ ഉണ്ണി മേസ്തിരിയും , ഇംഗ്ലീഷ് പ്രാവീണ്യം ' മൂലം ശ്രദ്ധേയനായ  digestion ഷൈജുവുമെല്ലാം കഥാപാത്രങ്ങളായി വരുന്ന ഈ കഥകൾ /കുറിപ്പുകൾ intermittent ചിരി സമ്മാനിക്കുന്നുണ്ട് .വളരെ ലൈറ്റ് ആയി , interesting ആയി വായിച്ചു തീർക്കാവുന്ന പുസ്തകമാണ് ഇത് . സുനീഷിന്റെ ഭാഷ വളരെ pleasant ഉം , അധികം കാഠിന്യമില്ലാത്തതും തന്നെയാണ് .അത് പോലെ അനാവശ്യ അശ്ലീലം unertone ആയുള്ള പ്രയോഗങ്ങൾ ഒന്നുമില്ലാത്തതു കൊണ്ട് തന്നെ ഏതു പ്രായക്കാർക്കും ധൈര്യപൂർവ്വം വായിക്കാവുന്ന പുസ്തകം തന്നെയാണിതു .

പോരായ്മയായി തോന്നിയത് സമീപ കാലത്തു ഇതേ ശ്രേണിയിൽ വന്നിട്ടുള്ള പുസ്തകം ആയതു കൊണ്ട് തന്നെ കൊടകരപുരാണവുമായുള്ള comparison , inevitable തന്നെയാണ് എന്നാണ് . ആ പുസ്തകത്തോട് ഇതിലെ കഥകൾക്കൊന്നും വിദൂര സാമ്യം പോലുമില്ലെങ്കിലും സജീവ്  ഇടത്താടൻറെ ഭാഷയും പ്രയോഗങ്ങളും പലപ്പോഴും നമ്മെ പൊട്ടിചിരിപ്പിക്കുന്നതും നർമം വളരെ fresh ഉം ആയിരുന്നു എന്നത് എടുത്തു പറയേണ്ടത് തന്നെയായിരുന്നു . വാരനാടൻ കഥകളിൽ പലയിടത്തും  നമ്മൾ കേട്ടുപഴകിയതോ പ്രതീക്ഷിക്കുന്നതോ  ആയ നര്മ്മരംഗങ്ങൾ കടന്നു വരുന്നുണ്ട് . പുതിയ പ്രയോഗങ്ങൾക്കോ ഭാഷാപരമായുള്ള organic ആയുള്ള humour നോ കഥാകാരൻ മുതിർന്നിട്ടില്ല എന്നുള്ളതും ഒരു പോരായ്മയാണ് . അത് പോലെ പല കഥകളുടെയും എൻഡിങ് അല്പം ഫോസെഡ്‌ ആയിത്തോന്നി .

എന്നിരുന്നാലും രസകരമായി വായിക്കാവുന്ന ,അമിത പ്രതീക്ഷകൾ പുലർത്താതെ വാങ്ങാവുന്ന പുസ്തകം തന്നെയാണ് വാരാനാടൻ കഥകൾ .

-nikhimenon 

0 comments: