നൂറിൽ
താഴെ മാത്രം പുറങ്ങൾ ഉള്ള വളരെ ചെറിയ
ഒരു പുസ്തകമാണ് മാതൃഭൂമി ബുക്ക്സ് പുറത്തിറക്കിയ സനിത പാര്ട്ടിന്റെ ഞാൻ
കണ്ടത് ..നിങ്ങൾ കാണാത്തത് ..ചെറു കഥകളുടെ സമാഹാരമായ
ഈ പുസ്തകം വളരെ എളുപ്പത്തിൽ വായിച്ചു
പോകാവുന്ന , എന്നാൽ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒന്നായാണ് എനിക്ക് അനുഭവപ്പെട്ടത് .
എഴുത്തുകാരിയുടെ
ആദ്യ പുസ്തകമായ രണ്ടാം രാവ് ഏതാണ്ട് ആറുമാസത്തോളമായി
കയ്യിലുണ്ടെങ്കിലും ഇത് വരെയും വായിക്കുവാൻ
സമയം ലഭിച്ചിരുന്നില്ല .ഒരു പക്ഷേ അത്
മൂലമുള്ള കുറ്റബോധം കാരണമാവാം രണ്ടാം പുസ്തകം കയ്യിലെത്തിയപ്പോൾ തന്നെ വായിക്കുവാൻ എടുത്തത് .സത്യം പറയട്ടെ ,പുസ്തകത്തിന്റെ
ടൈറ്റിൽ അത്രയ്ക്ക് ആകർഷകമായി തോന്നാഞ്ഞതു കൊണ്ട് തന്നെ ,സന്ദേഹത്താൽ തന്നെയാണ് വായന ആരംഭിച്ചത് . ഏതാണ്ട്
രണ്ടു മണിക്കൂറിൽ താഴെയുള്ള വായനയ്ക്ക് ശേഷം എനിക്ക് നിശ്ശേഷം
പറയുവാൻ സാധിക്കും ,ചെറു പുസ്തകമെങ്കിലും ഈ
അടുത്ത കാലത്തു വായിച്ചവായിൽ ഏറ്റവുമധികം എന്നെ ചിന്തിപ്പിച്ച ഒരു രചന ഇത്
തന്നെ ആണെന്ന് .
മേൽ
സൂചിപ്പിച്ചതു പോലെ ചെറുകഥകളാണ് പുസ്തകത്തിലെങ്കിലും
, അവയെ വ്യത്യസ്തമാക്കുന്നത് മിക്കവയിലും സംഗീതയുVടെ കഥാപാത്രങ്ങൾ മനുഷ്യർ അല്ല എന്നുള്ളതാണ് .നാം
നിത്യവും കാണുന്ന അല്ളെങ്കിൽ ഉപയോഗിക്കുന്ന അചേതനമായ വസ്തുക്കൾക്ക് ജീവിതം പറയുവാനുണ്ടാകുമോ ? ഉണ്ടെങ്കിൽ എന്തായിരിക്കും അത് ? ഈ ചെറു ചിന്തയാണ്
ഈ കൃതിയുടെ കാതൽ എന്ന് നിരീക്ഷിക്കാം
.
വക്കു
പൊട്ടിയ കണ്ണടയും ,ബ്രിസ്റ്റിലുകൾ നഷ്ടമായ ടൂത് ബ്രഷും ,അടർന്നു
വീണ പൂവുമെല്ലാം അവരുടെ കഥ പറയുകയാണ് ഈ
താളുകളിൽ . മുൻപ് സൂചിപ്പിച്ച , ഒരു വേള അനാകര്ഷകം
എന്ന് വിവക്ഷിച്ച ടൈറ്റിൽ പോലും വായനാന്ത്യത്തിൽ അര്ഥവത്താകുന്നുണ്ട് . മിക്ക കഥകളുടെയും ഒടുവിൽ , താൻ കൈകാര്യം ചെയ്യുന്ന
വിഷയത്തെപ്പറ്റിയുള്ള ഗഹനമായ ചിന്തകൾ എഴുത്തുകാരി അർത്ഥ ശങ്കകൾക്കിടം നൽകാതെ തന്നെ വിവരിയ്ക്കുന്നുമുണ്ട് . ലളിതമായ പദ പ്രയോഗങ്ങളും ,ദീർഘമല്ലാത്ത
വാചകങ്ങളുമെല്ലാമായി കുട്ടികൾക്കുപോലും
ആസ്വാദ്യകരമായ രീതിയിൽ കഥകളെ അവതരിപ്പിച്ചിട്ടുണ്ട് എഴുത്തുകാരി കഥകൾക്കൊപ്പുമുള്ള ചിത്രങ്ങളും നന്നായി.
പോരായ്മകളും
ഇല്ലെന്നല്ല .ചില കഥകളെങ്കിലും
തീരെ ദൈർഖ്യമില്ലാത്തവയായി അനുഭവപ്പെട്ടു .'ഫസ്റ്റ് പേഴ്സൺ' ആഖ്യാനം മാത്രം എല്ലാ കഥകൾക്കും ഉപയോഗിച്ചത് ഒരൽപം മടുപ്പുളവാക്കി .കഥാന്ത്യത്തിലെ സ്പൂൺ ഫീഡിങ് ചില കഥകളിലെങ്കിലും അനാവശ്യമായിപ്പോയി
എന്നും തോന്നി .അത് പോലെ തന്നെ
അചേതനമായ വസ്തുക്കളുടെ മനോഗതങ്ങൾ പലപ്പോഴും മനുഷ്യന്റേതു പോലെ തന്നെ എന്നൊരു
പ്രതീതി ഉളവാക്കിയതായി ചില വായനക്കാർക്കെങ്കിലും അനുഭവപ്പെട്ടാലും തെറ്റ്
പറയാനാകില്ല .പുസ്തകത്തിന്റെ തുടക്കത്തിൽ വരുന്ന ഒന്ന് രണ്ടു കഥകൾ അത്ര മികച്ചതായി വ്യക്തിപരമായി തോന്നിയില്ല .
0 comments:
Post a Comment