Pages

April 18, 2022

പുസ്തക പരിചയം :കെ .വി .മണികണ്ഠന്റെ ഐ .ഐ .ടി .മദ്രാസ്

 

ആഴ്ചകൾ തോറും ക്രൈം ത്രില്ലർ-കുറ്റാന്വേഷണ നോവലുകൾ  പുറത്തിറങ്ങുന്ന കാലഘട്ടത്തിൽ ,കാലാനുവർത്തിയായ ഒരു  രചന ജനപ്രിയ സാഹിത്യത്തിന്റെ ചട്ടക്കൂടിൽ നിന്ന് കൊണ്ട് എഴുതുക എന്നത് തന്നെ ശ്രമകരമായ ഒന്നാണ് . ഭാഷാപരമായും രചനാപരമായുമുള്ള പരീക്ഷണങ്ങൾക്കായി ,കുറ്റാന്വേഷണം ഒരു സങ്കേതമായി മാത്രം ഉപയോഗിച്ച് കൊണ്ട് മികവ് പുലർത്തുന്ന ഒരു കഥ പറയുക ഇന്നതും എളുപ്പം സാധിക്കുന്ന ഒന്നാണ് എന്ന് ഞാൻ കരുതുന്നില്ല .വര്ഷങ്ങളുടെ , അല്ലെങ്കിൽ മണിക്കൂറുകളുടെ ശ്രമവും ,പ്രയത്നവും അതിന് ആവശ്യമാണ് . ഇനി ഒരു പക്ഷേ അതിന് സാധിച്ചാൽ തന്നേയും , high -brow സാഹിത്യത്തിന്റെ ചതുരക്കുരുക്കിലേക്ക്   അത് വീണു പോകുവാനുള്ള സാധ്യതയും തള്ളിക്കളയുവാനാവില്ല . ഒരേ-സമയം ജനപ്രിയവും എന്നാൽ ഒറ്റ വായനയ്ക്കപ്പുറത്തേക്ക് നിലനിൽപ്പുള്ളതുമായ ,കെട്ടുറപ്പുള്ള രചനയാണ്ശ്രീ .കെ .വി .മണികണ്ഠൻ മാഷ് രചിച്ചു മനോരമ ബുക്ക്സ് പുറത്തിറക്കിയിരിക്കുന്ന , . .ടി .മദ്രാസ് എന്ന പുസ്തകം .

. .ടി മദ്രാസ്സിൽ ദുരൂഹമായ സാഹചര്യത്തിൽ ശിവകാമി എന്ന പെൺകുട്ടി ആത്മഹത്യ ചെയ്യുന്നു.എന്നാൽ അവളുടെ ഉറ്റ സുഹൃത്തും ഉന്നത .ബി ഉദ്യോഗസ്ഥന്റെ മകളുമായ മസൂറയുടെ  നിർബന്ധപ്രകാരം വർഗീസ് കാട്ടാളൻ എന്ന കുറ്റാന്വേഷകൻ കേസ് അന്വേഷിക്കാനായി എത്തുന്നു . ഔദ്യോഗിക അന്വേഷണത്തിന് സമാന്തരമെന്നോണം മുന്നേറുന്ന കാട്ടാളന്റെ കണ്ടെത്തലുകൾ കുറ്റവാളിയിലേക്കു തന്നെ അയാളെ എത്തിക്കുന്നുണ്ട് . ഒരു സാധാരണ കുറ്റാന്വേഷണ നോവൽ സങ്കൽപ്പത്തിൽ നിന്ന് വായിച്ചാൽ പോലും  ശരാശരിക്ക് മുകളിൽ നിൽക്കുന്നുണ്ട് ഇതിലെ അന്വേഷണവും കണ്ടെത്തലുകളുമെല്ലാം .(ഒടുവിലായി എത്തുന്ന കൊലപാതകി 'നൂലിൽ കെട്ടിയിറക്കിയ കഥാപാത്രമായി അനുഭവപ്പെടുന്നുണ്ടെങ്കിൽപ്പോലും ). എന്നാൽ നോവലിനെ മറ്റൊരു തലത്തിലേക്ക്  എത്തിക്കുന്നതും വായനയെ  സമകാലീന ജനപ്രിയ വായനകളിൽ സമാനതകൾ ഇല്ലാത്ത അനുഭവമാക്കി മാറ്റുന്നതും നോവലിന്റെ 'രണ്ടാം ഭാഗമാണ് '.(കൃത്യമായി പറഞ്ഞാൽ ,കുറ്റവാളിയെ കണ്ടെത്തുകയും ,കേസ് പര്യവസാനിക്കുകയും ചെയ്ത ശേഷമുള്ളത്‌).

രണ്ടു ഭാഗങ്ങളായുള്ള നോവലിന്റെ രണ്ടാം ഭാഗം കാക്കിയുടെ 'ഒറിജിൻസ്‌ ' സ്റ്റോറി ആണെന്ന് തന്നെ പറയാം .അയാളുടെ ഉത്പത്തിയോടൊപ്പം , ‘തന്തൈ’ എന്ന കഥാപാത്രത്തെയും വായനക്കാരൻ കൂടുതൽ ആയി അറിയുന്നു. മറക്കപ്പെട്ടു പോയ ഒരു നൊട്ടോറിയസ് ഫ്യൂജിറ്റിവ് കില്ലറായ തന്തൈയുടെ ചരിത്രം ,കാക്കിയുടെ ഉത്പത്തിയോളം തന്നെ പഴക്കമുള്ളതും ,ജിജ്ഞാസ ഉണർത്തുന്നതുമാണ് .

ജെനി ,കുനാൽ എന്ന കഥാപാത്രങ്ങളാണ് പ്രധാന കഥയിലെ മറ്റു ശ്രദ്ധേയ കഥാപാത്രങ്ങൾ. ജെനി എന്ന കാട്ടാളൻ വർഗീസിന്റെ സഹോദര പുത്രീ കഥാപാത്രം typical side -kick journo മാത്രമായി ഒതുങ്ങിപ്പോയതായി ഒരാക്ഷേപം ഉണ്ട് .വർത്തമാനകാല പത്ര പ്രവർത്തനത്തെ ,അല്ലെങ്കിൽ അതിന്റെ എത്തിക്സ് ഇല്ലായ്മയെ ചിലപ്പോഴൊക്കെ ലളിതമായി ഒന്ന് 'തൊട്ടു -തലോടി ' പോകുന്നുണ്ട് ഭാഗങ്ങളിൽ എഴുത്തുകാരൻ .crack ആയിട്ടുള്ള പ്രൊഫസറിനെയും അയാളുടെ 'സിദ്ധാന്തങ്ങളെയും ' മുഖവിലക്കെടുക്കുന്ന ജെനിയിലൂടെ കുറെയധികം വസ്തുതകളെ പറയാതെ പറയുന്നുണ്ട് നോവലിസ്റ്റ് .

ആദ്യ വായനയിൽ കേവലമൊരു കുറ്റാന്വേഷണ നോവൽ എന്ന് തോന്നിക്കുമെങ്കിലും സൂക്ഷമമായി പരിശോധിച്ചാൽ ,എഴുത്തുകാരൻ പറയുവാൻ ശ്രമിക്കുന്നതൊക്കെയും ഗാഢമായ, relevant ആയ ആശയങ്ങളാണ് എന്ന് കാണാം . പ്രകൃതി ,മനുഷ്യൻ ,പ്രണയം ,ചരിത്രം ,മറവി ,പക ഇവയെല്ലാം നോവലിന്റെ വിഷയങ്ങളാകുന്നു . ഡിറ്റക്റ്റീവ് വര്ഗീസ് കാട്ടാളന്റെ കുറ്റാന്വേഷണ യാത്രയേക്കാളും പുസ്തകത്തിൽ എനിക്ക് ആകർഷകമായി തോന്നിയത്തന്തൈ’ എന്ന കഥാപാത്രത്തിന്റെ arc ഉം , enigma ആയി തുടരുന്ന കാക്കിയുമാണ് . കാക്കിയും  ജീവിതവുമാണ് .'ടാർസൺ ' എന്ന സംബോധനയിലൂടെ ഒരു കഥാപാത്രത്തെക്കൊണ്ടു കാക്കിയുടെ നിർമ്മിതിയെ ഒരു വേള നോവലിസ്റ്റ് തന്നെ പരിഹാസത്തിനു പാത്രമാക്കുന്നുണ്ടെങ്കിലും ,അപരിഷ്‌കൃതരായ ,civilized എന്ന് തോന്നിക്കുന്ന 'നാട്ടു ജീവികളെ'ക്കാളും എന്ത് കൊണ്ടും മനുഷ്യരായി മാറുന്നുണ്ട് ആ കാട്ടു മനുഷ്യനും കാടിന്റെ മകളായ ശിവകാമിയും . ചൂതാട്ടം ,അതിലൂടെ ലഭിക്കുന്ന പണം ഇവയുടെ ഉടമസ്ഥനായ മാർവാടിയുടേയും ,തന്തൈയുടെയും തുടർ ജീവിതം ഇവയൊക്കെയും moral stand എടുക്കാതെ തന്നെ എഴുത്തുകാരൻ അവതരിപ്പിച്ചിട്ടുണ്ട്. വർഗീസ് കാട്ടാളന്റെ അടുത്ത കുറ്റാന്വേഷണ നോവൽ /കഥയെക്കാളും ഞാൻ കാത്തിരിക്കുന്നത് കാക്കിയുടെ തുടർസാധ്യതകളെയാണ്‌.

നോവലിന് ശേഷമായി പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള  പഠനത്തിൽ വളരെ സ്പഷ്ടമായി പറഞ്ഞിട്ടുള്ള പല കാര്യങ്ങളോടും പൂർണ്ണമായി യോജിക്കുമ്പോൾ തന്നെ ചിലതിനോട് വിയോജിക്കുകയും ചെയ്യുന്നു .മലയാള ക്രൈം ത്രില്ലർ രചനകളിൽ ആഴത്തിലുള്ള വിനിമയങ്ങളും , ബന്ധങ്ങളിലെ സങ്കീർണ്ണതകളുമെല്ലാം പൊതുവെ ആവിഷ്കരിക്കുന്നത് വിരളമാണെന്നത് വസ്തുത ആണെങ്കിലും എഴുതപ്പെടുന്ന എല്ലാ രചനകളിലും ഇതെല്ലാം ഉണ്ടാകണമെന്ന അഭിപ്രായം വായനക്കാരാണെന്ന നിലയിൽ എനിക്കില്ല .ദീർഘ ദൂര യാത്രകളിലോ ,മുഷിപ്പൻ കാത്തിരിപ്പ് വേളകളിലോ സമയം കൊല്ലി വേഗ വായനയ്ക്ക് ത്രില്ലർ തിരഞ്ഞെടുത്ത വായനക്കാരനാണെങ്കിൽ ഒരു പക്ഷേ അതെല്ലാം  അലോസരം ഉണ്ടാക്കുകയെ ഉള്ളൂ . അത് കൊണ്ട് തന്നെ ,sensationalist, guilty -pleasure ത്രില്ലർ കൃതിക കളും   തുടർന്നും ഇവിടെ ഉണ്ടാവണം എന്ന് തന്നെയാണ് എന്റെ പക്ഷം . ഒരു വലിയ വിഭാഗത്തെ വായനയുടെ ലോകത്തേക്ക് ആകർഷിക്കുക എന്ന ധർമ്മമെങ്കിലും അവ നിറവേറ്റുന്നുണ്ട് .

 -നിഖിലേഷ് മേനോൻ

 


0 comments: