Pages

August 10, 2022

പുസ്തക പരിചയം: ശ്രീ പാര്‍വ്വതിയുടെ ലില്ലി ബെര്‍ണാര്‍ഡ്

 


എഴുത്തുകാരി സുഹൃത്തായതു കൊണ്ട് തന്നെ ഈ പുസ്തകത്തെ പറ്റി അനുകൂലിച്ചോ പ്രതികൂലിച്ചോ ദീര്‍ഘമായി എഴുതിയാല്‍ അത് ഏതു തരത്തില്‍ വ്യാഖ്യാനിക്കപ്പെടും എന്ന് തീര്‍ച്ചയില്ലാത്തതിനാല്‍ അത്തരമൊരു ശ്രമത്തിന് മുതിരുന്നില്ല. മറിച്ച് ഈ പുസ്തകം പ്രസിദ്ധീകൃതമായി അതിന്റെ ആദ്യ വായനക്കാരന്‍ എന്ന നിലയില്‍ ഇതില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന് ഇനിയും പുസ്തകം വാങ്ങിയിട്ടില്ലാത്തവര്‍ക്ക് ഒരു അവബോധം സൃഷ്ടിക്കുക എന്നത് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ.

ലില്ലി ബെര്‍ണാര്‍ഡ എന്ന തിളങ്ങി നില്‍ക്കുന്ന നായികാ നടി ഒരു സുപ്രഭാതത്തില്‍ മരണപ്പെടുന്നു. ഹൃദയാഘാതം എന്ന് ആദ്യ മാത്രയില്‍ പ്രതീതി ജനിക്കുന്നുവെങ്കിലും derik john എന്ന സമര്‍ഥനായ കുറ്റാന്വേഷകന്‍ ഇതിന് പിന്നിലെ ദുരൂഹത മറ നീക്കി പുറത്തു കൊണ്ടുവരുന്നു. അതോടൊപ്പം വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന മറ്റൊരു കൊലപാതകത്തിന്റെയും ചുരുള്‍ നിവരുന്നു. അന്വേഷകന്റെ വ്യക്തി ജീവിതവും മറ്റ് കഥാപാത്രങ്ങളും നോവലിന്റെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

വളരെ fast paced ആയ, ട്വിസ്റ്റുകള്‍ കൃത്യമായ ഇടവേളകളില്‍ പ്രത്യക്ഷപ്പെടുന്ന ക്രൈം ത്രില്ലെര്‍ വായനയാണ് ലക്ഷ്യമിടുന്നത് എങ്കില്‍ ഈ പുസ്തകം തീര്‍ച്ചയായും നിരാശപ്പെടുത്തില്ല. പുസ്തകത്തിന്റെ കവര്‍ ചിത്രവും ബ്ലര്‍ബുമെല്ലാം എന്താണ് ഈ നോവലില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത് എന്ന് കൃത്യമായി സംവദിക്കുന്നുണ്ട്. പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്ന ത്രില്ലെര്‍ തന്നെയാകും ഈ നോവല്‍. ധൈര്യമായി വാങ്ങി വായിച്ചുകൊള്ളൂ.

-നിഖിലേഷ് മേനോന്‍


0 comments: