Pages

August 21, 2022

പുസ്തക പരിചയം : പാരഡൈം ഷിഫ്റ്റ് - മോനി .കെ .വിനോദ്


 

ഒഴുക്കോടെ നർമ്മം എഴുതുക എന്നത് നിസ്സാരമായ പണിയല്ല . ബ്ലോഗിങ്ങിന്റെ പുഷ്ക്കരകാലത്തു ഓൺലൈൻ എഴുതിയിരുന്നവരിൽ പലരും പുസ്തക രചനയിലേയ്ക്ക് കടന്നപ്പോൾ അമ്പേ പാളിപ്പോകുന്നത് നാം കണ്ടിട്ടുള്ളതാണ് . എങ്കിലും സജീവ് ഇടത്താടനേയും , സുനീഷ് വാരണാടിനെയും പോലുള്ള ചുരുക്കം ചിലർ പുസ്തകരൂപത്തിലും നമ്മെ ചിരിപ്പിച്ചും ചിന്തിച്ചും കൊണ്ടേയിരിക്കുന്നു . അക്കൂട്ടത്തിലേയ്ക്ക് തീർച്ചയായും ചേർത്തുവെക്കാവുന്ന ഒരു പേരാണ് മോനി .കെ .വിനോദ് എന്ന് അദ്ദേഹത്തിന്റെ ആദ്യ പുസ്തകം വായിച്ചു താഴെ വെച്ചപ്പോൾ എനിക്ക് ബോധ്യമായ പ്രധാന സംഗതി .

പഴംകഞ്ഞിയേയും , പുളിച്ച സാമ്പാറിനെയും ആംഗലേയത്തിലെ അഭിസംബോധനയിൽ തുടങ്ങി ഫിലിപ്പീനി കളെക്കൊണ്ട് മലയാള നർമ്മം പറയിക്കുന്ന , മണിക്കഥ യിലെ നിഷ്കളങ്കതയിൽ ഹാസ്യം ഒളിപ്പിക്കുന്ന ഈ പുസ്തകം കയ്യിലെടുക്കുന്ന ആർക്കും പൊട്ടിച്ചിരിക്കാതെ ഇത് താഴെ വെക്കാനാകില്ല എന്ന് കട്ടായം !

മെഡിക്കൽ എത്തിൿസും , രോഗികളുടെ പ്രൈവസിയും , ആരോഗ്യ രംഗത്തെ നന്മകളും തിന്മകളുമെല്ലാം പ്രതിപാദിക്കപ്പെടുന്നുണ്ട് . വിശാല മനസ്ക്കന്റെ കൊടകര പുരാണവും , ദുബായ് ഡെയ്‌സ്‌മെല്ലാം വായിച്ചിട്ടുള്ളവർക്കു തീർച്ചയായും രസിക്കുന്ന ആ മട്ടിലുള്ള , എന്നാൽ മെഡിക്കൽ പശ്ചാത്തലത്തിലുള്ള പുസ്തകമാണ് ഇത് .

ഞാൻ കാശ് കൊടുത്തു വാങ്ങി രസിച്ചു വായിച്ച പുസ്തകമാണിത് . നിങ്ങളുടേയും സമയവും ധനവും നഷ്ടമാകില്ല , ഉറപ്പ് !

-നിഖിലേഷ് മേനോൻ 

0 comments: