എന്റെ അന്തരാന്ത്മാവിന്റെ അഗാധ തലങ്ങളില്‍ നിന്നു അനന്ത വിഹായസ്സിലേക്ക് അനര്‍ഗള നിര്‍ഗളം പ്രവഹിക്കാന്‍ വെമ്പി നില്കുന്ന സര്‍ഗ ശേഷിയെ അണ കെട്ടി നിര്‍ത്താന്‍ ശ്രമിച്ചു പരാജിതനാകേണ്ടി വന്നത് കൊണ്ടോ എഴുതിയില്ലെങ്ങില്‍ ഈ ലോക ഗോളത്തിന്റെ സ്പന്ദനം തന്നെ നിലചേക്കും എന്ന് ഭയനിട്ടൊ അല്ല ഈ പോസ്റ്റ് എഴുതുന്നത്. തികച്ചും വ്യക്തി പരമായ കാര്യങ്ങള്‍ക്കു വേണ്ടി എറണാകുളം സിറ്റി ലേക്ക് പോകാന്‍ ബസ്സ് കാത്തു നില്ക്കവേ (ഒളിഞ്ഞു) കേട്ട രണ്ടു സ്കൂള്‍ വിദ്യാര്‍ഥി കളുടെ സംഭാഷണ ശകലമാണ് ഇതു കുറിക്കാന്‍ പ്രേരകം ആയതു......
മറ്റൊന്നും അല്ല, അഞ്ചു ആറു കൊല്ലം സിനിമാ അഭിനയ കലയിലൂടെ മലയാളികളെ നടന സിദ്ധിയുടെ വ്യത്യസ്ത തലങ്ങളെ പറ്റി ഭോധവാന്മര് ആക്കുകയും അടുത്തിടെ വിവാഹം കഴിഞ്ഞു അങ്ങ് ദുബായ് ലേക്കോ മറ്റോ വനവാസത്തിനു പുറപ്പെടുകയും , തികച്ചു അര വര്‍ഷം കഴിയുന്നതിനു മുന്‍പേ മാധ്യമാങ്ങളിലോക്കെ ദുഃഖ പുത്രി ആയി പുനരവതരിക്കുകയും ചെയ്ത ഒരു നീലേശ്വരം കാരിയെ പറ്റിയാണ് പറഞ്ഞു വരുന്നതു......ഇക്കയുടെ ഭൂതത്തിനു dubb ചെയ്യാനോ മറ്റോ ആണ് കക്ഷി ഈ മാസം ആദ്യം വനവാസം ഉപേക്ഷിച്ചു മടങ്ങി എത്തിയത് എന്നും ഉടനെ തന്നെ തിരിച്ചു പോകും എന്നാണ് ആദ്യം കേട്ടിരുന്നത്......
കലികാലം എന്ന് അല്ലാതെ എന്ത് പറയാന്‍? ദേണ്ടെ കിടക്കുന്നു, അമ്മയെ തല്ലിയാലും വേണ്ടില്ല എനിക്ക് CIRCULATION കിട്ടിയാല്‍ മതിയേ എന്ന് വിലപിക്കുന്ന അന്തി പത്രത്തില്‍ ഒരു ഫ്ലാഷ്....ഭര്‍തൃ പീഡനം സഹിക്ക വയ്യാതെ ചേച്ചി ആത്മഹത്യക്ക് ശ്രമിച്ചെന്നും ,അതും രക്ഷ യില്ലത്തത് കൊണ്ടാണ് ഭൂതത്തിന്റെ സഹായം തേടി നാട്ടില്‍ എത്തിയതെന്നും ആയിരുന്നു അതിന്റെ സംഗ്രഹം ....! സംഗതി സത്യമാണെങ്കിലും അല്ലെങ്കിലും ,എന്തിനും ഏതിനും പരസ്പരം പോരടിക്കുന്ന രണ്ടു മുന്‍ നിര പത്രങ്ങളും ഇക്കാര്യത്തില്‍ മാത്രം അനുരന്ജനതിനു തയ്യാറായി.നടിയുടെ ഫോട്ടോ സഹിതം വന്നു രണ്ടെന്നതിലും ഇതേ വാര്‍ത്തയുമായി ഓരോ ബോക്സ് . വാര്‍ത്ത കേട്ടു കേരള ക്കരയാകെ ഞെട്ടി. നടി സ്വന്തം സഹോദരിയെ പോലെ ആണെന്നും നടിക്ക് എന്ത് സംഭവിച്ചാലും ആത്മഹത്യ ചെയ്യും എന്നും ചില ഓര്‍ക്കുട്ട് സുഹൃത്തുക്കളുടെ വക ഭീഷണിയും ഇതിനിടെ കേട്ടു.....
ഇത്രയും കേട്ട നിലക്ക് ഈയുള്ളവന് തോനുന്ന ചില സംശയങ്ങള്‍:
1.വിവാഹം, ദാമ്പത്യം,വേര്‍പിരിയല്‍ ഇത്യാദികള്‍ ഓരോ വ്യക്തിയുടെയും പേര്‍സണല്‍ ആയ കാര്യങ്ങള്‍ അല്ലെ എന്നും അത് ബോക്സ് ആക്കി ആഖോഷിക്കേണ്ട കാര്യമുണ്ടോ എന്നും അനാവശ്യമായി ചിന്തിക്കുന്ന എന്റെ മസ്തിഷ്കം എന്നോട് ചോദിക്കുന്നു.അല്ലെങ്കിലും അസ്ഥാനത്തുള്ള സംശയങ്ങള്‍ എന്നും എന്റെ കൂടപിരപ്പാണല്ലോ.....!വായനക്കാര്‍ക്ക് ആര്‍ക്കെങ്കിലും എന്നെ സഹായിക്കുവാന്‍ പറ്റുമെങ്കില്‍ ഉപേക്ഷിക്കരുത് എന്ന് അപേക്ഷ.....!
2.രാജ്യ സുരക്ഷക്ക് തന്നെ ഭീഷണി ആയേക്കാവുന്ന സംഭവങ്ങള്‍ അരങ്ങു തകര്ക്കുമ്പോളും അവയൊന്നും റിപ്പോര്‍ട്ട് ചെയ്യാതെ ഇത്രയും പ്രാധാന്യമുള്ള കാര്യങ്ങള്‍ ക്ക് വേണ്ടി മാത്രം തൂലിക ചലിപ്പിക്കുന്ന ലേഖകര്‍ക്ക് ഭാരത രത്നം തന്നെയല്ലേ നല്‍കേണ്ടത്?
3.സ്വന്തം വിവാഹം ചാനെല്ലുകളില് ലൈവ് ആയി കൊടുക്കാന്‍ ചന്ഗൂറ്റം കാട്ടുകയും ,കല്യാണ ശേഷം ഭര്‍ത്താവും ഒത്തു ഏതൊക്കെ സ്ഥലങ്ങളില്‍ പോകും, ഏത് സിനിമ കാണും എന്ന് തുടങ്ങി ലോകത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന അതി പ്രധാനമായ കാര്യങ്ങള്‍ ഒന്നടങ്കം മാധ്യമ സുഹൃത്തുക്കള്‍ക്ക് പകര്‍ന്നു കൊടുത്തു അവരെ ഉദ്ദ ബോധിപ്പിക്കുകയും എന്നാല്‍ ഇപ്പോള്‍ "എന്റെ privacy നഷ്ടമയെ" എന്ന് വിലപിക്കുകയും ചെയുന്ന ദുഃഖ പുത്രയ്ക്ക് ഏത് അവാര്‍ഡ് കൊടുക്കണം?
ഇപ്പോള്‍ കിട്ടിയത്: അയര്‍ലണ്ട് ലെ ഒരു മലയാളീ ഡോക്ടര്‍ ഉടെ വീട്ടു മുറ്റത്ത് ചില മലയാള അന്തി പത്രക്കാര് വട്ടമിട്ടു പറക്കുകയാണെന്ന് വാര്‍ത്ത......!
പോസ്റ്റ് ഇയതും എഴുതിയതും നിക്കി മേനോന്.
July 24, 2009
പുലിവാല് കല്ല്യാണം ...!!!
Related Posts:
Youtube, the MMS clip & a few jerks... (Image Courtesy-The Internet) (Well,this post has been lying there in my draft box for quite some time.Publishing it now anyways) Jerks are of di… Read More
Ram Gopal Varma....! This guy was my favourite Indian film maker,once upon a time.I fear something terrible has happened to his grey matter (post 'Sarkar').He is yet… Read More
Hypocrites..! (Image courtesy-researchimpact.wp) The Indian National Congress(INC)- Plays Muslim Quota politics in the U.P,Christian vote bank politics in kerala… Read More
Sex sells...! (Click on the image to view ) Sex sells! -nikhimenon… Read More
Diggie Raja to be Gujarat Governor? (In Pic:Rahul Gandhi ,the failed magician!) Well,rediff thinks so.Read their hilarious post-poll photo feature! -nikhimenon… Read More
4 comments:
@ anonymous....
incidentally,the above post was the last one to come in this blog...
may be athu kondarikum u mite have thought so...
neway hope u will continue this support....
ithu celebritiesnte vidhi anu....athil itra valiya karyamonmilla.....oru postinu venda vishayam illa....
Post a Comment