Pages

December 9, 2019

പുസ്തക വിചാരം: 'നിഴലുകള്‍'


പ്രിയ വിജയന്‍ എന്ന എഴുത്തുകാരിയുടെ ആദ്യ പുസ്തകമാണ് ഗ്രീന്‍ ബുക്സ് പുറത്തിറക്കിയ 'നിഴലുകള്‍'. ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടി വന്ന മീര എന്ന യുവതി തന്നെ ജയില്‍ അഴികള്‍ക്ക് ഉള്ളില്‍ ആക്കിയവരെ കണ്ടെത്തുവാന്‍ നടത്തുന്ന യാത്രയാണ് ഈ പുസ്തകം.അതിനായി അവരെ സഹായിക്കുന്ന അഭിമന്യു എന്ന പ്രൈവറ്റ് ഇന്‍വെസ്റ്റ്‌ഗേറ്റര്‍ നടത്തുന്ന ശ്രമങ്ങളും കഥയെ മുന്നോട്ടു നയിക്കുന്നു.

ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പോരായ്‌മയായി എനിക്ക് അനുഭവപ്പെട്ടത് ആദ്യാവസാനം മുഴച്ചു നില്ക്കുന്ന അമച്ച്വര്‍ സ്വഭാവം ആണ്.കുറ്റാന്വേഷണത്തിലോ പിന്നീടുള്ള സംഭവങ്ങളിലോ കാര്യമായ ഉദ്വേഗം നിലനിര്‍ത്തുന്നതില്‍ കഥാകാരി പൂര്‍ണ്ണമായും വിജയിച്ചോ എന്നുള്ളത് തര്‍ക്ക വിഷയം ആണ്.മീര എന്ന കേന്ദ്ര കഥാപാത്രത്തിനു വ്യക്തിത്വം കൊടുക്കുന്നതിനായി എന്നോണം സൃഷ്ടിക്കപെട്ട പല കഥാ സന്ദര്‍ഭങ്ങളും കല്ല്‌ കടിയായി അനുഭവപെട്ടു.

ആകെത്തുകയില്‍ ശരാശരി അനുഭവം സമ്മാനിക്കുന്നു ഈ പുസ്തകം.

-nikhimenon

0 comments: