Pages

September 4, 2022

പുസ്തക പരിചയം : സീക്രെട്സ് ഓഫ് ഡെത്ത് - ഷംല മുസ്തഫ

ആദ്യ പുസ്തകം കൊണ്ട് ഒരിക്കലും ഒരു പുതിയ എഴുത്തുകാരനെയോ ,എഴുത്തുകാരിയേയോ പൂർണ്ണമായും വിലയിരുത്തുന്നത് ശരിയല്ല എന്നാണു വ്യക്തിപരമായ അഭിപ്രായം .ആദ്യ പുസ്തകം അത്തരത്തിലാവാൻ , അത് മികച്ചതായാലും ,ശരാശരി ആയാലും , അതിന്  പല കാരണങ്ങൾ ഉണ്ടാകാം . എന്നിരുന്നാലും പ്രതിഭയുള്ള രചയിതാവാണെങ്കിൽ തീർച്ചയായും അതിന്റെ പ്രതിഫലനം ആദ്യ കൃതിയിൽ തന്നെ വായനക്കാരന് വെളിവാകും .

നവാഗതയായ ഷംല മുസ്തഫ എഴുതി പേരക്ക ബുക്ക്സ് പ്രസിദ്ധീകരിച്ച സീക്രെട്സ് ഓഫ് ഡെത്ത് ഒരു ഹൊറർ -ഇൻവെസ്റ്റിഗേഷൻ നോവലാണ് .ബെഞ്ചമിൻ എന്ന എഴുത്തുകാരൻ എഴുതിയ നോവലുകളിലെ കഥാ സന്ദർഭങ്ങൾക്കനുസൃതമായി നഗരത്തിൽ കോപ്പി ക്യാറ്റ് കൊലപാതകങ്ങൾ സംഭവിക്കുന്നു .പ്രസ്തുത കൊലപാതകങ്ങൾക്ക് പിന്നിലെ ദുരൂഹതകൾ അന്വേഷിക്കുവാൻ പോലീസ് ഉദ്യോഗസ്ഥൻ എഴുത്തുകാരന്റേയും സഹായം തേടുന്നു .അവരുടെ കണ്ടെത്തലുകൾ നോവലിസ്റ്റിന്റെ ഭൂതകാലത്തിലേക്കാണ് അവരെ എത്തിക്കുന്നത് .

വളരെ interesting ആയി തുടങ്ങുന്ന നോവൽ പകുതിയിലേക്കെത്തുമ്പോൾ കണ്ടു മറന്ന ഹൊറർ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന മട്ടിലേക്കു ചുരുങ്ങിപ്പോകുന്നു എന്നതാണ് വായിച്ചു കഴിഞ്ഞപ്പോൾ തോന്നിയത് . വളരെ സാധ്യതകളുള്ള ഒരു ബേസിക് പ്ലോട്ട് ഉള്ള പുസ്തകമാണ് ഇത് എന്ന് അനുഭവപ്പെട്ടു . ഇന്വെസ്റ്റിഗേഷനും ഹൊററും തമ്മിൽ ഇടകലർത്താതെ ഏതെങ്കിലും ഒരു ജനുസ്സിൽ കേന്ദ്രീകരിച്ചിരുന്നുവെങ്കിൽ കൂടുതൽ ആസ്വാദ്യകരമായേനെ എന്നും തോന്നി .അന്വേഷണ ഉദ്യോഗസ്ഥനെയും മറ്റു കഥാപാത്രങ്ങളെയും കുറേക്കൂടി വികസിപ്പിച്ചെഴുതാമായിരുന്നു എന്ന് അഭിപ്രായമുണ്ട് . എഴുത്തുകാരനും പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണങ്ങളിൽ ചിലയിടങ്ങളിൽ ചെറിയ കല്ലുകടി അനുഭവപ്പെട്ടു .

 എന്നിരുന്നാലും നോവലിസ്റ്റ് പ്രതിഭ ഉള്ള എഴുത്തുകാരിയാണെന്ന് വ്യക്തം . കൂടുതൽ ആസ്വാദ്യകരമായ ,മികച്ച രചനകൾ എഴുത്തുകാരിൽ നിന്നുണ്ടാകട്ടെ .ആദ്യ രചന എന്ന നിലയിൽ ,ഈ പുസ്തകം ശരാശരി വായനാനുഭവം സമ്മാനിക്കുന്നുണ്ട് .

-നിഖിലേഷ് 

 

0 comments: