കേരളത്തിലെ ആദ്യ ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയും കേരളത്തിലെ ഹൃദയാരോഗ്യ -പാലിയേറ്റീവ് ചികിത്സാ രംഗത്തും ,എറണാകുളത്തിന്റെ സാമൂഹ്യ -സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യവുമായ ഡോ .ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ അനുഭവക്കുറിപ്പുകളാണ് മനോരമ ബുക്ക്സ് പുറത്തിറക്കിയ 'ഹൃദയം തൊട്ട് '.
ഹൃദയസ്പർശിയായ ഒട്ടനവധി
സംഭവങ്ങൾ ഈ പുസ്തകത്തിൽ കടന്നു
വരുന്നുണ്ട് .അനിലിന്റന്റെയും ജ്യോതിയുടേയും ജീവിത കഥയും ഏബ്രഹാമിന്റെ ജീവിതവുമെല്ലാം ഒട്ടും തന്നെ അതിഭാവുകത്വമില്ലാതെയാണ് എഴുത്തുകാരൻ വിവരിച്ചിട്ടുള്ളതെങ്കിലും വായനക്കാരന്റെ ഹൃദയത്തെയും 'തൊടുവാൻ' ഇവയ്ക്ക് സാധിക്കുന്നുണ്ട്. ലളിതമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്ന മിക്കവാറും എല്ലാ അനുഭവങ്ങളും സത്യസന്ധത കൊണ്ടും ആർദ്രത കൊണ്ടും മികച്ചു നിൽക്കുന്നു . ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്ന വേളയിൽ താൻ അനുഭവിച്ച ആശങ്കകളെയും
ആകുലതകളേയുമെല്ലാം കൃത്യമായി വാക്കുകൾ കൊണ്ട് വരച്ചിടാനാകുന്നുണ്ട് ഡോക്ടർക്ക്. ഒരിക്കലും 'വാനിറ്റി എഴുത്തിലേക്ക്' കൂപ്പു കുത്തുന്നില്ല പുസ്തകം .
ചില
കുറിപ്പുകൾ ഒക്കെ മുൻപ് ഡോക്ടർ തന്നെ മനോരമ ദിനപത്രത്തിൽ എഴുതിയിട്ടുള്ളതാണെങ്കിലും പുസ്തകത്തിനായി വേണ്ടി അവയൊന്നു മിനുസപ്പെടുത്തിയിയയുണ്ടെന്ന്
തോന്നുന്നു .അത് പോലെ പരാമർശിക്കപ്പെടുന്ന
രോഗികളുമായുള്ള ചിത്രങ്ങളൊക്കെയും ഉൾപ്പെടുത്തിയതും ഹൃദ്യമായി .സ്വയം മഹത്വവൽക്കരിക്കുവാനുള്ള ശ്രമങ്ങൾ ഒന്നും തന്നെ ഡോക്ടർ നടത്തിയിട്ടില്ല എന്നുള്ളതും തന്റെ വിജയങ്ങൾ ഒക്കെയും ദൈവത്തിനും ടീം
അംഗങ്ങൾക്കും, തന്റെ ഗുരുക്കന്മാർക്കും കൂടി
(അവരെ പേരെടുത്തു പരമാര്ശിക്കുന്നുമുണ്ട് ) അവകാശപ്പെട്ടതാണെന്നും അദ്ദേഹം കുറിക്കുന്നുമുണ്ട് .
ചെറിയ
പോരായ്മായി എനിക്ക് തോന്നിയത് തന്റെ ജീവിതത്തിലെ പരാജയങ്ങളെപ്പറ്റി അദ്ദേഹം അധികം പരാമർശിക്കുന്നില്ല എന്നതാണ്. അതോടൊപ്പം അക്കാഡമിക്ക് താല്പര്യത്തോടെ ഈ പുസ്തകത്തെ സമീപിക്കുന്നവരെയും
ഒരു പക്ഷേ ചെറുതായി നിരാശരാക്കുവാൻ സാധ്യത ഉണ്ട് . പുസ്തകത്തിന്റെ അവസാനത്തോടടുക്കുമ്പോൾ ചെറുതായി ആവർത്തന വിരസതയും ചിലപ്പോൾ അനുഭവപ്പെട്ടേക്കാം .
ആകെത്തുകയിൽ
വായിക്കപ്പെടേണ്ട പുസ്തകം .
-നിഖിലേഷ്
മേനോൻ
0 comments:
Post a Comment