Pages

March 15, 2022

ശ്രീ ബിനു പ്രസന്നന്റെ 'വില്ലൻ' : പുസ്തക പരിചയം

 പുസ്തകങ്ങളെcategorise ചെയ്യുന്നതിലെpolitical കറക്ട്നെസ്സ് മാറ്റി നിർത്തി ചിന്തിക്കുകയാണെങ്കിൽ മലയാളത്തിൽ ജനപ്രിയ വായന വീണ്ടും സജീവമായതിന് ശേഷമുള്ള രചനകൾ മൂന്ന് തരത്തിൽ പെടുന്നവയാണെന്ന് മനസ്സിലാക്കുവാൻ സാധിക്കും .

മാസ്സ് രംഗങ്ങളും , പഞ്ച് നിലനിർത്തുന്ന സംഭാഷണങ്ങളും , ത്രസിപ്പിക്കുന്ന ട്വിസ്റ്റുകളും എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് വലിയൊരു വായനാ സമൂഹത്തിന്റെ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ളവയാണ് ആദ്യത്തേത് . മെഴുവേലി ബാബുജിയും , ശ്രീ .കെ .വി അനിലുമെല്ലാം ഈ പാറ്റേർണിൽ ആസ്വാദ്യകരമായ ഒട്ടനവധി രചനകൾ നടത്തിയിട്ടുണ്ട് സമീപ കാലത്തു. ആംഗലേയ രചനകളോട് കിടപിടിക്കുന്ന തരത്തിലുള്ള സൈക്കോളജിക്കൽ പ്രമേയങ്ങളും സൈബർ ലോകത്തെ കുറ്റകൃത്യങ്ങളും ഒക്കെ വിഷമയാകുന്ന തരത്തിലുള്ള പുസ്തകങ്ങൾ അടങ്ങുന്ന എഴുത്തുകളും , ഇതിൽ രണ്ടിലും പെടാതെ ലിറ്റററി ക്രൈം / കുറ്റാന്വേഷണ ഗണത്തിൽ പെടുത്താവുന്ന പുസ്തകങ്ങളും ഇന്ന് പുറത്തുവരുന്നുണ്ട് . എല്ലാ തരത്തിലുള്ള പുസ്തകങ്ങൾക്കും ഇന്ന് മലയാളത്തിൽ വായനക്കാരുണ്ടെന്നതും സ്വീകാര്യത ഉണ്ടെന്നതും സന്തോഷകരമായ വസ്തുതയാണ് . ഒന്ന് മറ്റൊന്നിനേക്കാൾ മെച്ചമാണെന്നോ മോശമാണെന്നോ വായനക്കാരൻ എന്ന നിലയിൽ എനിക്ക് ഇതുവരെയും തോന്നിയിട്ടില്ല .(അഭിപ്രായം വ്യക്തിപരം ).

ഓൺലൈൻ എഴുത്തു ഗ്രൂപ്പുകളിൽ ഒട്ടനവധി വായനക്കാരനുള്ള ശ്രീ ബിനു പ്രസന്നന്റെ പുസ്തകരൂപത്തിൽ പ്രസിദ്ധീകൃതമാവുന്ന ആദ്യ നോവലാണ് , 'വില്ലൻ'.
ഒരു corporate സംവിധാനത്തിൽ ജോലി ചെയ്യുന്ന രാം , അയാളുടെ ഭൂതകാലം , പ്രണയം , പ്രതികാരം - വില്ലൻ എന്ന നോവലിന്റെ കഥാതന്തുവിനെ ഒറ്റ വരിയിൽ ഇങ്ങനെ വിശേഷിപ്പിക്കാം എന്ന് തോന്നുന്നു . ഒരുപാട് കഥാപാത്രങ്ങളൊന്നും ഇല്ലാത്ത ഈ ചെറു നോവലിൽ ലച്ചു , ആദിത്യ ,ആര്യ, ഋതു എന്നിങ്ങനെയുള്ള സ്ത്രീകഥാപാത്രങ്ങളും , രാഹുൽ, കിഷോർ എന്നീ പുരുഷ കഥാപാത്രങ്ങളുമാണ് പ്രധാനമായും ഉള്ളത് .

ഏറ്റവും ശക്തമായി എഴുതപ്പെട്ടിട്ടുള്ളത് നായക കഥാപാത്രം രാം തന്നെ ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത് . ലളിതമായ , നല്ല ഒഴുക്കുള്ള ഭാഷ തന്നെയാണ് പുസ്തകത്തിന് . മാസ്സ് സംഘട്ടന രംഗങ്ങളും , മൂർച്ചയേറിയ ഡയലോഗുകളും , ബൈക്ക് ചേസ് രംഗങ്ങവുമൊക്കെയും പുസ്തകത്തിന്റെ ജനുസ്സ് മനസ്സിലാക്കി വായനയ്‌ക്കെടുക്കുന്നവർക്ക്‌ തീർച്ചയായും ആസ്വാദ്യകരമായി അനുഭവപ്പെടുവാൻ സാധ്യതയുണ്ട് . ബാംഗ്ലൂർ ,എറണാകുളം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് നോവൽ വികസിക്കുന്നത്. അത് കൃത്യമായി അടയാളപ്പെടുത്തുവാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട് .

വളരെ വേഗത്തിൽ കഥ പറഞ്ഞു പോകുന്ന വായനക്കാരനിൽ ജിജ്ഞാസയും ഉണർത്തുന്ന ഒരുപാട് സാധ്യതകൾ അവശേഷിക്കുന്ന പ്ലോട്ട് ആണു് 'വില്ലൻ ' എന്ന നോവലിന്റേത് . അനാവശ്യമായ വിവരങ്ങൾ ഒഴിവാക്കുവാൻ ബിനു ശ്രമിച്ചിട്ടുണ്ടെന്നതും ഒരു മേന്മയായി പറയാം. രണ്ടു നഗരങ്ങളിലായി കഥയിലെ പ്രധാന വഴിത്തിരിവുകളെ place ചെയ്തതും ആസ്വാദ്യകരമായി .
ഈ ജനുസ്സിനെ ഇഷ്ടപ്പെടുന്നവർക്ക് , പിരിമുറുക്കത്തോടെ മുന്നേറുന്ന , ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്ന നോവൽ തന്നെയാണ് ഇത്.
പ്രധാന പോര്യ്മയായി തോന്നിയത് കഥാപാത്രങ്ങളുടേയും കഥയിലെ വളരെ സുപ്രധാന സംഭവങ്ങളുടേയും ഡീറ്റൈലിംഗ് ന്റെ അഭാവമാണ് . കഥയിൽ പ്രതികാരത്തിന് കാരണമാവുന്ന സംഭവത്തെ ഒക്കെയും കുറച്ചു കൂടി impact വായനക്കാരനിൽ ജനിപ്പിക്കുന്ന രീതിയിൽ എഴുതാമായിരുന്നു എന്നും തോന്നി . രാം എന്ന കഥാപാത്രത്തിന്റെ ഉയർച്ചയും ജീവിതവുമാണ് പുസ്തകത്തിന്റെ പ്രധാന വിഷയം എങ്കിലും കഥാപാത്രത്തിനെ കൃത്യമായി വികസിപ്പിക്കുവാൻ, നോവൽ എഴുതിത്തീർക്കുവാനുള്ള വ്യഗ്രതയിൽ എഴുത്തുകാരൻ അത്ര മുതിർന്നിട്ടില്ല എന്ന് ചുരുക്കം ചില വായനക്കാർക്കെങ്കിലും തോന്നിയേക്കാം. കഥയിലെ ഒരു ഘട്ടം എത്തുമ്പോൾ തന്റെ ജീവിത ലക്‌ഷ്യം മറന്നു പോയമട്ടിലാണ് രാം പെരുമാറുന്നത് പോലും. ചില ഭാഗങ്ങൾ എങ്കിലും വ്യക്തതയില്ലാത്ത മട്ടിലായി പോയി അവതരണം എന്നും അഭിപ്രായം ഉണ്ട് .ട്വിസ്റ്റുകൾ ഒന്നിലധികം ഉണ്ടെങ്കിലും കുറച്ചുകൂടെ മെച്ചപ്പെട്ട തരത്തിൽ അവയെ place ചെയ്തിരുന്നുവെങ്കിൽ തീർച്ചയായും പുസ്തകം കൂടുതൽ ആസ്വാദ്യകരമായി മാറിയേനെ . അത് പോലെ തന്നെ, നോവലിലെ ഒരു പ്രധാന സ്ത്രീകഥാപാത്രത്തോട് നായകന് പ്രതികാരം തോന്നാനിടയായ സാഹചര്യമൊക്കെയും ഒരൽപ്പം കൂടി ചിന്തിച്ചു എഴുതിയിരുന്നെങ്കിൽ കൂടുതൽ convincing ആക്കുവാൻ സാധിച്ചേനെ എന്നും വ്യക്തിപരമായി അഭിപ്രായമുണ്ട് .

ആകെത്തുകയിൽ, ഈ ജനുസ്സിലെ പുസ്തകങ്ങൾ വായിക്കുവാൻ ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന പുസ്തകമാണ് 'വില്ലൻ'. ഇനിയും പുതിയ രചനകളുമായി എത്തുവാനും , വായനക്കാരെ ത്രസിപ്പിക്കുവാനും ബിനുവിന് ആകട്ടെ എന്ന് ആശംസിച്ചു കൊണ്ട് -


നിഖിലേഷ് മേനോൻ

0 comments: