ബിപിൻ ചന്ദ്രന്റെ 'ഇരട്ട ചങ്ക് 'സിനിമാ സംബന്ധിയായ ലേഖനങ്ങളുടെ സമാഹാരമാണ് .ഈ പുസ്തകത്തിന്റെ പ്രത്യേകത ,സാധാരണ ഇത്തരത്തിലുള്ള പുസ്തകങ്ങൾക്ക് ഉണ്ടാകാറുള്ള ബുദ്ധിജീവി നാട്യങ്ങളോ സാങ്കേതിക കാര്യങ്ങളുടെ അമിതമായ വിശദീകരണങ്ങളോ ഇല്ല എന്നുള്ളതാണ് .ലളിതമായ ഭാഷയിൽ ,രസകരമായ രീതിയിൽ തന്റെ സിനിമാനുഭവങ്ങളേയും ,സിനിമയെയും ജീവിതത്തെയും പറ്റിയുള്ള കാഴ്ചപ്പാടുകളും വിവരിക്കുകയാണ് ലേഖകൻ .
സമകാലീനമായ പല സംഭവങ്ങളും ഈ പുസ്തകത്തിൽ കടന്നു വരുമ്പോഴും വിവാദമായേക്കാവുന്ന പല പരാമർശങ്ങളിൽ നിന്നും സംഭവങ്ങളിൽ നിന്നും എഴുത്തുകാരൻ കൃത്യമായ അകലം പാലിക്കുന്നുണ്ട് എന്നതും ശ്രദ്ധേയം ആണ് .അതെ സമയം തന്റെ ബലഹീനതകളെപറ്റി സ്വയം ട്രോളാനും ഗ്രന്ഥകാരൻ (ഹിന്ദി പരിജ്ഞാനത്തെപ്പറ്റിയുള്ള പരാമർശങ്ങൾ )മടിക്കുന്നില്ല .
ഡെന്നിസ് ജോസഫ് നെ പറ്റിയുള്ള അദ്ധ്യായം ,പൃഥ്വിരാജ് ന്റെ സ്ത്രീ വിരുദ്ധതയ്ക്കു എതിരെയുള്ള പ്രസ്താവനയെ പരാമർശിക്കുന്ന ഭാഗം ,കമ്മട്ടിപ്പാടത്തെപ്പറ്റിയുള്ള ഭാഗം ,മലയാള സിനിമയുടെ നെടുംതൂണുകളായ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ചുള്ള അദ്ധ്യായം ഇവയെല്ലാം പുസ്തകത്തിന്റെ ആസ്വാദ്യതയെ വർധിപ്പിക്കുന്നു .മനോഹരമായ കവർ ഡിസൈൻ ഈ പുസ്തകത്തെ കൂടുതൽ ആകര്ഷണീയമാക്കുന്നു .
ചുരുക്കത്തിൽ ,ലളിതമായ ഭാഷയിൽ ,രസകരമായ രീതിയിൽ ഇന്നത്തെ മലയാള സിനിമയെ കുറിച്ചുള്ള ഒരു ചെറിയ ,മനോഹര പുസ്തകം ആണ് 'ഇരട്ട ചങ്കു ' എന്ന് നിസ്സംശയം പറയാം .
വില- 140
പ്രസാധനം -ഡോൺ ബുക്ക്സ്
-nikhimenon
0 comments:
Post a Comment