അനൂപ് ശശികുമാർന്റെ ആദ്യ പുസ്തകമായ 'എട്ടാമത്തെ വെളിപാട് ' മലയാളത്തിലെ ആദ്യ അർബൻ ഫാന്റസി പുസ്തകം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട പുസ്തകം ആയിരുന്നു എങ്കിലും വ്യക്തിപരമായി പറയുകയാണെങ്കിൽ അത് എന്റെ അഭിരുചിയോടു അത്രയ്ക്ക് അടുത്ത് നിൽക്കുന്ന പുസ്തകം ആയിരുന്നില്ല .എങ്കിലും അദ്ദേഹത്തിന്റെ അടുത്ത പുസ്തകം ആയ 'ഗോഥം -ചാപ്റ്റർ വൺ ' പ്രതീക്ഷയോടെ തന്നെയാണ് വായിക്കാൻ എടുത്തത് .മലയാളത്തിലെ ആദ്യത്തെ വിജിലന്റ് ത്രില്ലെർ എന്ന ടാഗ് ലൈൻ ഓട് കൂടിയാണ് ഈ പുസ്തകം പുറത്തു വരുന്നത് .എന്റെ പുസ്തകത്തിന്റെ ഏതാണ്ട് ഒരേ സമയം തന്നെ പുറത്തു വന്നതിനാൽ ഇതിനെ കുറിച്ച് കുറിപ്പ് എഴുതണമോ വേണ്ടയോ എന്നതിൽ ചെറിയ അങ്കലാപ്പിൽ ആയിരുന്നു ഞാൻ .(നല്ലത് എഴുതിയാൽ തിരിച്ചു പ്രശംസ പ്രതീക്ഷിച്ചു എഴുതുന്നു എന്നും മോശം എഴുതിയാൽ അതിലെ എത്തിക്സ് ഇല്ലായ്മയെ പറ്റിയുള്ള വിമർശനങ്ങൾ വരുമോ എന്നും തന്നെയായിരുന്നു ഭയം ).എന്നിരുന്നാലും ആ ചിന്തകളെ എല്ലാം കാറ്റിൽപറത്തിക്കൊണ്ട് കുറിപ്പ് എഴുതാൻ തന്നെ ഒടുവിൽ തീരുമാനിച്ചു .
ടാഗ് ലൈൻ സൂചിപ്പിക്കുന്നത് പോലെ സമൂഹത്തിലെ തിന്മകൾക്കെതിരെയുള്ള നായകൻറെ പോരാട്ടം തന്നെയാണ് പുസ്തകത്തിന്റെ പ്രമേയം .കൊച്ചി യിലാണ് കഥ നടക്കുന്നത് .പരിസര മലിനീകരണം ഉണ്ടാക്കുന്ന ,ഇലീഗൽ ആയി ക്ലീറൻസ് നേടിയെടുത്ത ഒരു കമ്പനിയും ,അത് നിമിത്തം ദുരിതം അനുഭവിക്കേണ്ടി വരുന്ന ഒരുപറ്റം ആളുകളും ,പണത്തിനു മുൻപിൽ മുട്ടുമടക്കുന്ന ; ഭീഷണിയ്ക്കു മുൻപിൽ വഴങ്ങി കൊടുക്കുന്ന ചിലരും ചേർന്ന് ഒരു കുടുംബത്തെ ഛിന്നഭിന്നം ആക്കുന്നതും ,അതിനു മറുപടി കൊടുക്കാൻ ഒരു സൂപ്പർ ഹീറോ അവതരിക്കുന്നതും ആണ് ഈ പുസ്തകത്തിന്റെ അടിസ്ഥാനപരമായ പ്രമേയം ,എങ്കിലും ആകെത്തുകയിൽ ഇത് ഒരു 'ഒറിജിൻസ് ' സ്റ്റോറി ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടതു .തോമസ് എന്ന നായകൻറെ ഉദയവും ,ഹരി എന്ന വില്ലനും ഒരുങ്ങിക്കഴിഞ്ഞു .വലിയ ഒരു പോരാട്ടത്തിനായി .കഥയുടെ ബാക്കി ഭാഗത്തിനായി അടുത്ത ഭാഗങ്ങൾക്കായി അനുവാചകനെ ആവേശപൂർവ്വം കാത്തിരുത്തിക്കൊണ്ടു തന്നെയാണ് ആദ്യ ഭാഗം അവസാനിക്കുന്നത് .
ലളിതമായ ,സാധാരണ (casual readers )നും ആസ്വദിക്കാൻ ആവും വിധം തന്നെയാണ് ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത് എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത .തോമസ് എന്ന കഥാപാത്രത്തെ അനുവാചകരിലേയ്ക്ക് എത്തിയ്ക്കാൻ മുൾട്ടിപ്പിൽ പെർസ്പെക്റ്റീവ്സ് ലൂടെ കഥ പറഞ്ഞതും നന്നായിട്ടുണ്ട് .The Batman analogy was decently done .
പോരായ്മയായി പറയാവുന്നത് ചില സന്ദർഭങ്ങളിൽ രഞ്ജിത്ത് ശങ്കർ ന്റെ പാസ്സന്ജർ സിനിമയെ ഓർമിപ്പിച്ചു എന്നുള്ളതാണ് (അഭിപ്രായം തികച്ചും വ്യക്തിപരം ).അത് പോലെ ചിലയിടങ്ങളിൽ കഥ വേഗം പറഞ്ഞു പോവുന്നത് പോലെ തോന്നി (ആ വീട്ടിൽ തോമസ് ഒളിക്കുന്നതു ,ഇസ്രായേൽ പോർഷൻസ്,ഇവയൊക്കെ ).എങ്കിലും അടുത്ത ഭാഗത്തിനായി അനുവാചകനെ ആകാംഷാഭരിതർ ആക്കുന്നതിൽ ഗോഥം പൂർണ്ണമായും വിജയം തന്നെയാണ് .
വില-130
ലോഗോസ്സ് ബുക്ക്സ്
PS -ഞാൻ നിങ്ങളുടെ പുസ്തകത്തിന് നല്ല റിവ്യൂ എഴുതി ,എന്റെ പുസ്തകത്തിനെക്കുറിച്ചും നല്ലതു പറയൂ എന്ന മട്ടിൽ ഞാൻ ഇതിന്റെ രചയിതാവുമായി സഹകരിച്ചു എഴുതിയ കുറിപ്പ് അല്ല ഇത് .ഒരേ സമയം ഇറങ്ങിയ രണ്ടു പുസ്തകങ്ങൾ ആയതു കൊണ്ട് പറഞ്ഞു എന്നെ ഉള്ളൂ.അത് കൊണ്ട് പൊങ്കാല വേണ്ട ..lol
-nikhimenon
0 comments:
Post a Comment