Pages

May 24, 2026

Book Review : മിസ്റ്റി - ശ്രീനി ഇളയൂർ

 



വളരെ atmospheric ആയി കഥകൾ narrate ചെയ്യാൻ സാധിക്കുന്നു എന്നതാണ് ശ്രീനി ഇളയൂർ മാഷിന്റെ എഴുത്തിന്റെ ഒരു മേന്മയായി എനിക്ക് തോന്നിയിട്ടുള്ളത്. അപ്രതീക്ഷിതമായി മുതലുള്ള അദ്ദേഹത്തിന്റെ രചനകളിൽ അത് കാണാം.


Sedora നോവൽ മത്സരത്തിൽ സമ്മാനർഹമായ മിസ്റ്റി യിലേക്ക് വരുമ്പോഴും സ്ഥിതി വിഭിന്നമല്ല. വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കുറ്റകൃത്യം, അതിന്റെ ബാക്കി പത്രമെന്നോണം സംഭവിക്കുന്ന unrelated ആയ, സ്വാഭാവികം എന്ന് തോന്നുന്ന മരണങ്ങൾ അന്വേഷിക്കുന്ന പത്ര പ്രവർത്തകനും, പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം, ഒടുവിൽ അത് ചെന്നെത്തിക്കുന്ന യാഥാർഥ്യങ്ങൾ, അങ്ങനെ ക്ളീഷേ ആയി പോയേക്കാമായിരുന്ന കഥാ പരിസരത്തെ വയനാടിന്റെ സാമൂഹ്യ പശ്ചാത്തലത്തിലൂടെ effective ആയി convey ചെയ്യുവാൻ ശ്രീനി മാഷിന് സാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ തന്നെ മെമ്മറി ഫയൽസ് എന്ന നോവൽ ഇഷ്ടപ്പെട്ട വായനക്കാരൻ ആണെങ്കിൽ തീർച്ചയായും ഇഷ്ടപ്പെടും.


ഓപ്പൺ എൻഡഡ് ആയ ക്ലൈമാക്സ് അനവധി തരത്തിലുള്ള വായനകൾ സാധ്യമാക്കുന്നുണ്ട്.

0 comments: